ശബരിമല സന്നിധാനത്ത് ‘പുണ്യം പൂങ്കാവനം’ പദ്ധതിക്ക് തുടക്കമായി

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഈ വര്‍ഷത്തെ ‘പുണ്യം പൂങ്കാവനം’ പദ്ധതിക്ക് തുടക്കമായി. ശബരിമല തന്ത്രി കണ്‌ഠരര് രാജീവരര് പദ്ധതി ഉല്‍ഘാടനം ചെയ്‌തു. പൈതൃക സ്വത്തായ കുളങ്ങളും കാവുകളും യാതൊരുവിധ മാലിന്യവുമില്ലാതെ കാത്തുസൂക്ഷിക്കുന്നതിന് പുതിയ തലമുറ പരിഗണന നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സ്‌ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉല്‍ഘാടന ചടങ്ങിനുശേഷം ഐജി പി വിജയന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്‌ഥരുടേയും വോളന്റിയര്‍മാരുടേയും സംഘം ഭസ്‌മക്കുളവും പരിസര പ്രദേശങ്ങളും ശുചീകരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു ‘പുണ്യം പൂങ്കാവനം’ പദ്ധതിയുടെ പരിഷ്‌കരിച്ച വെബ്സൈറ്റ് പ്രകാശനം ചെയ്‌തു.

ശബരിമല മേല്‍ശാന്തി ജയരാജ് നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി റെജികുമാര്‍ നമ്പൂതിരി, ഐ ജിമാരായ എസ് ശ്രീജിത്ത്, പി വിജയന്‍, തമിഴ് നാട് മുന്‍ചീഫ് സെക്രട്ടറി ശാന്ത ഷീലാ നായര്‍, സന്നിധാനം പോലീസ് സ്‌പെഷല്‍ ഓഫീസര്‍ ബി കൃഷ്‌ണകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Read Also: ഫീസ് അടക്കാത്തതിനാല്‍ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്‌ളാസ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE