റവന്യൂ വകുപ്പ് മാത്രമായി മുൾമുനയിൽ നിൽക്കുന്നില്ല, എല്ലാ വകുപ്പുകൾക്കും കൂട്ടുത്തരവാദിത്തം; മന്ത്രി

By Desk Reporter, Malabar News
The Revenue Department is not the only thorn in the side, collective responsibility for all departments; Minister

തിരുവനന്തപുരം: മരം മുറിക്കൽ വിവാദത്തിൽ പ്രതികരണവുമായി റവന്യൂ മന്ത്രി കെ രാജന്‍. റവന്യൂ വകുപ്പിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് സദുദ്ദേശപരമായി ഇറക്കിയ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയായിരുന്നു. സർക്കാർ യാഥാർഥ്യങ്ങളെ നോക്കിക്കാണുന്നു. അന്വേഷണം നടക്കട്ടെ. റവന്യൂ വകുപ്പ് മാത്രമായി മുള്‍മുനയില്‍ നില്‍ക്കുന്ന പ്രശ്‌നമില്ല. മരംമുറി വിഷയത്തില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്തമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു.

കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. ഉത്തരവ് പുതുക്കുന്നതില്‍ തീരുമാനമെടുത്തില്ല. കര്‍ഷകരും ജനങ്ങളുമായി കൂടിയാലോചിക്കും. സിപിഐ നിലപാട് പാര്‍ട്ടി സെക്രട്ടറി പറയുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാരോ വകുപ്പുകളോ തമ്മിലുളള തര്‍ക്കമായിട്ട് ഇതിനെ മുന്നോട്ടു കൊണ്ടുപോകേണ്ടതില്ല. ഉത്തരവിനെ മറയാക്കി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അന്വേഷണത്തില്‍ അത് പുറത്തുവരും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പേടിക്കാന്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാദം നിയമ സഭയിലെത്തിയപ്പോള്‍ തന്നെ റവന്യൂമന്ത്രി വയനാട് ജില്ലാ കളക്‌ടറില്‍ നിന്ന് റിപ്പോർട് തേടിയിരുന്നു. വനസമ്പത്തിന് നഷ്‌ടമൊന്നും സംഭവിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് മന്ത്രിക്ക് ലഭിച്ചത്.

2020 ഒക്‌ടോബർ 24ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലക് ആണ് മരം മുറിക്കാന്‍ അനുമതി നൽകി ഉത്തരവിറക്കിയത്. മരംമുറി തടയുന്ന ഉദ്യോഗസ്‌ഥര്‍ക്കെതിരെ കൃത്യവിലോപമായിക്കണ്ട് നടപടി എടുക്കുമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ഉത്തരവ് മൂന്നു മാസം കഴിഞ്ഞ് പിന്‍വലിച്ചെങ്കിലും ഉത്തരവിനാധാരമായ ചട്ടഭേദഗതി നിലനില്‍ക്കുകയാണ്. ഈ ഉത്തരവിന്റെ മറവിലാണ് മരങ്ങൾ കൂട്ടത്തോടെ വെട്ടാൻ ശ്രമിച്ചത്.

Most Read:  കോവിഡ് കാലത്തും മതിയായ വേതനമില്ല; അവഗണനയിൽ ആശാ പ്രവര്‍ത്തകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE