സംസ്‌ഥാനത്ത് ഇന്ന് മുതൽ പുതുക്കിയ മദ്യനിരക്ക് നിലവിൽ വരും

By Staff Reporter, Malabar News
alcohol-prizes
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതുക്കിയ മദ്യനിരക്ക് ഇന്ന് മുതൽ നിലവിൽ വരും. ഏഴു ശതമാനം വർധനയാണ് നിലവിൽ വരുന്നത്. ഇതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപവരെയാണ് വില വർധിക്കുന്നത്. ഒന്നാം തീയതിയുള്ള ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം വന്നേക്കും.

നേരത്തെ ഡ്രൈ ഡേ മാറ്റണമെന്ന ആവശ്യം ബാറുടമകൾ എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നയപരമായ തീരുമാനമായതിനാല്‍ ഇക്കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഫെബ്രുവരി ഒന്നുമുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരുന്നതെങ്കിലും ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാല്‍ ചൊവ്വാഴ്‌ച മുതലാവും വർധിച്ച വിലയുമായി വിൽപ്പന ആരംഭിക്കുക.

Read Also: മന്ത്രിമാരുടെ ജില്ലാതല അദാലത്തുകള്‍ ഇന്നു മുതല്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE