വയനാട് കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമരം മോഷണം പോയി

By Desk Reporter, Malabar News
Sandalwood-Smuggling
Representational Image
Ajwa Travels

വയനാട്: ജില്ലാ കളക്റ്ററേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയി. കളക്‌ടറുടെ ചേമ്പർ സ്‌ഥിതി ചെയ്യുന്ന മെയിൻ ബ്ളോക്കിന് പുറക് വശത്ത് നിന്നുമാണ് ചന്ദനമരം മുറിച്ചു കടത്തിയത്. ഒരാൾ പൊക്കത്തിലുള്ള 4 സെന്റിമീറ്റർ വീതിയുള്ള ചന്ദന മരമാണ് മുറിച്ചുകടത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കളക്റ്ററേറ്റ് പരിസരത്ത് കൂടുതൽ സുരക്ഷ ഒരുക്കിയ രാത്രിയിലാണ് മോഷണം നടന്നത്.

സിവിൽ സ്‌റ്റേഷനിലെ ജീവനക്കാരാണ് ചന്ദനമരം മുറിച്ചത് ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് പോലീസും വനം വകുപ്പും സ്‌ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കളക്റ്ററേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

Malabar News:  വിത്ത് മുളച്ചില്ല; ആശങ്കയില്‍ തൃത്താലയിലെ നെൽകര്‍ഷകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE