വർഗീയ സംഘർഷം ഉണ്ടാക്കാനാണ് എസ്‌ഡിപിഐ, ആർഎസ്എസ് ശ്രമം; കോടിയേരി

By Staff Reporter, Malabar News
Balakrishnan also went to the US
Ajwa Travels

പാലക്കാട്: കേരളത്തിൽ വർ​ഗീയ സംഘർഷമുണ്ടാക്കാനാണ് ആർഎസ്എസിന്റെയും എസ്‌ഡിപിഐയുടെയും ശ്രമമെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഭൂരിപക്ഷ, ന്യൂനപക്ഷ വർ​ഗീയതകൾ പരസ്‌പരം ചൂണ്ടിക്കാണിച്ച് വളരാൻ നോക്കുകയാണ്. കേരളത്തിന്റെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനാണ് ഇവർ പ്രവർത്തിക്കുന്നത്.

സംഘപരിവാർ ആക്രമണങ്ങൾ ന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി പരത്തുകയാണ്. പാലക്കാട്ടെ ആർഎസ്എസുകാരന്റെയും, എസ്‌ഡിപിഐക്കാരന്റെയും കൊലപാതകങ്ങളിൽ യുഡിഎഫിന്റെ നിലപാട് അൽഭുതകരമാണ്. സംഭവത്തെ അപലപിക്കാൻ പോലും തയ്യാറാവാതെ സർക്കാരിനെ കുറ്റപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. കോൺ​ഗ്രസിന്റെ സങ്കുചിത രാഷ്‌ട്രീയ നിലപാട് മതനിരപേക്ഷതയ്‌ക്ക് എതിരാണ്.

അതേസമയം, കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദത്തില്‍ തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമായ ജോർജ് എം തോമസിന്റെ നിലപാടിനെ കോടിയേരി തള്ളി. ജോർജ് എം തോമസിനെതിരായ നടപടി കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിക്കുമെന്ന് ഇദ്ദേഹം വ്യക്‌തമാക്കി.

Read Also: സമരം അവസാനിപ്പിച്ച് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE