പെട്ടിക്കട തീവച്ചു നശിപ്പിച്ചു; പാപ്പാളി ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അക്രമം പതിവാകുന്നു

By Desk Reporter, Malabar News
shop fire
Representational Image
Ajwa Travels

തൃശൂർ: പാപ്പാളി ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അക്രമം പതിവാകുന്നു. ഇന്നലെ പാപ്പാളി ബീച്ച് പൊയപ്പൻ വീട്ടിൽ ഹുസൈന്റെ പെട്ടിക്കട തീവച്ചു നശിപ്പിച്ചു. ചുറ്റും ഓല ഷെഡ് കെട്ടി അതിനുള്ളിലാണ് പെട്ടിക്കട ഉണ്ടായിരുന്നത്. കടയിൽ സൂക്ഷിച്ച പണം ഉൾപ്പടെയുള്ളവ കത്തി നശിച്ചു.

പുലർച്ചെ മൽസ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളാണ് കട കത്തുന്നത് കണ്ടത്. കടയുടെ സമീപത്ത് തന്നെയാണ് ഹുസൈന്റെ വീടും. ഭാര്യയും അഞ്ച് പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന മാർഗമായിരുന്നു ഈ പെട്ടിക്കട.

ബീച്ചിൽ സാമൂഹിക വിരുദ്ധരുടെ അക്രമം പതിവാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ബീച്ചിലെത്തിയ ആറ്റുപുറം സ്വദേശികളായ യുവാക്കൾക്ക് മർദ്ദനമേറ്റിരുന്നു. കഞ്ചാവ് സംഘങ്ങളുടെ ശല്യവും പ്രദേശത്ത് ഉണ്ട്. ഇക്കാര്യം നിരവധി തവണ പോലീസിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Malabar News:  വിമാനത്താവള വികസനം; നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE