‘ഇത് യുദ്ധസമാന സാഹചര്യം’; കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സുപ്രീം കോടതി

By Syndicated , Malabar News
Malabarnews_supreme court
Representational image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ എല്ലാ കോവിഡ് ആശുപത്രികളിലും അഗ്‌നിബാധക്കെതിരെ  സുരക്ഷാ  പരിശോധന നടത്താന്‍ സംസ്‌ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. കോവിഡ് മഹാമാരി രാജ്യത്ത് കാട്ടുതീ പോലെ പടരുന്നത് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാത്തതിനാല്‍ ആണെന്നും  ഇത് ‘ലോകയുദ്ധ’ സാഹചര്യമാണെന്നും കോടതി പറഞ്ഞു.

നാലാഴ്‌ചക്കകം ആശുപത്രികള്‍ അഗ്‌നിശമനാ വിഭാഗത്തില്‍നിന്ന്  എന്‍ഒസി വാങ്ങിയിരിക്കണമെന്നും അല്ലാത്ത പക്ഷം ശിക്ഷാ നടപടിയുണ്ടാകുമെന്നും ജസ്‌റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇതുവരെ സര്‍ട്ടിഫിക്കറ്റ് വാങ്ങാത്തവര്‍ ഉടന്‍ വാങ്ങണം.

ഗുജറാത്തില്‍  രാജ്കോട്ടിലെ  കോവിഡ് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് നിരവധിപേര്‍ മരിക്കാനിടയായ സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ് കോടതി നിര്‍ദേശം. തുടര്‍ച്ചയായി കോവിഡ് ജോലിയിലേര്‍പ്പെട്ടുവരുന്ന ഡോക്‌ടര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് ഏതാനും ദിവസം മുമ്പ് കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

Read also: പാര്‍ട്ടി അധ്യക്ഷയെ വേദനിപ്പിച്ചതില്‍ ക്ഷമ; തൃണമൂലില്‍ തുടരാന്‍  ജിതേന്ദ്ര തിവാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE