കൊവാക്‌സിൻ മൂന്നാംഘട്ട പരീക്ഷണം; 81 ശതമാനം ഫലപ്രാപ്‌തിയെന്ന് റിപ്പോർട്

By Team Member, Malabar News
covaxin
Representational image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണഫലം പുറത്തുവന്നു. 81 ശതമാനം ഫലപ്രാപ്‌തി കൊവാക്‌സിന് ഉണ്ടെന്നാണ് റിപ്പോർടുകൾ വ്യക്‌തമാക്കുന്നത്‌. 25,800 ആളുകളിലാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്തിയത്. ഇതിൽ 81 ശതമാനം ആളുകൾക്കും വാക്‌സിൻ രോഗപ്രതിരോധശേഷി ഉണ്ടാകാൻ സഹായിച്ചുവെന്നാണ് പരീക്ഷണഫലത്തിൽ വ്യക്‌തമാക്കുന്നത്‌.

രാജ്യത്ത് വാക്‌സിൻ വിതരണത്തിൽ മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാക്കാത്ത കൊവാക്‌സിന് അനുമതി നൽകിയതിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. സെറം ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവാക്‌സിനുമാണ് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചത്. 71 ശതമാനമായിരുന്നു കോവിഷീൽഡിന്റെ ഫലപ്രാപ്‌തി.

അതിനിടെ രാജ്യത്ത് വാക്‌സിൻ വിതരണത്തിനുള്ള സമയക്രമത്തിൽ ഇളവ് വരുത്തി വാക്‌സിനേഷന്റെ വേഗം കൂട്ടാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. ഇനി മുതൽ ആഴ്‌ചയിൽ എല്ലാ ദിവസവും 24 മണിക്കൂറും വാക്‌സിൻ സ്വീകരിക്കാൻ അവസരം ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ വ്യക്‌തമാക്കി. കൂടാതെ സൗകര്യങ്ങളുള്ള എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്‌സിൻ വിതരണം ആരംഭിക്കാമെന്നും അദ്ദേഹം അറിയിച്ചു.

Read also : ജില്ലാ അതിർത്തികളിൽ സ്‌റ്റാറ്റിക് സർവൈലൻസ് സംഘങ്ങളെ നിയോഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE