വയനാട്: മേപ്പാടിയിൽ കേബിൾ കെണിയിൽ പുലി കുടുങ്ങി. കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിലെ കേബിൾ കെണിയിൽ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്.
ഏകദേശം 5 വയസ് പ്രായമുള്ള ആൺപുലിയാണെന്നാണ് വിവരം. വനംവകുപ്പ് സ്‌ഥലത്തെത്തി മയക്കുവെടി വെച്ച് പുലിയെ പിടികൂടി. പുലിയെ സുൽത്താൻ ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് മാറ്റി.
Most Read: രക്‌തസാക്ഷികളുടെ നീതിക്കായി ബിജെപിയില്ലാത്ത സമൂഹം സൃഷ്‌ടിക്കുക; കോടിയേരി