പ്രതിഷേധിച്ച വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയത് അറിഞ്ഞില്ലെന്ന് ഗതാഗത മന്ത്രി

മാർച്ച് 31ന് ആണ് ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്‌ജ്‌ കുത്തി പ്രതിഷേധിച്ച കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ കണ്ടക്‌ടറായ അഖില എസ് നായരെ പാലായിലേക്ക് സ്‌ഥലം മാറ്റിയത്. ശമ്പള രഹിത സേവനം 41ആം ദിവസം എന്ന ബാഡ്‌ജ്‌ ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം.

By Trainee Reporter, Malabar News
The Transport Minister did not know that the woman conductor who protested was transferred
അഖില എസ് നായർ
Ajwa Travels

എറണാകുളം: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയ നടപടി സർക്കാർ അറിഞ്ഞ വിഷയമല്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വനിതാ കണ്ടക്‌ടറെ സ്‌ഥലം മാറ്റിയ നടപടി താഴെത്തട്ടിലോ മറ്റോ എടുത്തതാകാം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും മന്ത്രി വ്യക്‌തമാക്കി.

ശമ്പളത്തെ കുറിച്ച് മുമ്പും പ്രതിഷേധങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും സർക്കാരിനെ അപകീർത്തി പെടുത്തുന്നതല്ല. സ്‌ഥലം മാറ്റത്തിൽ യൂണിയനുകളുടെ പ്രതിഷേധത്തപ്പറ്റി അറിഞ്ഞിട്ടില്ലെന്നും ആന്റണി രാജു വ്യക്‌തമാക്കി. മാർച്ച് 31ന് ആണ് ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്‌ജ്‌ കുത്തി പ്രതിഷേധിച്ച കെഎസ്ആർടിസി വൈക്കം ഡിപ്പോയിലെ കണ്ടക്‌ടറായ അഖില എസ് നായരെ പാലായിലേക്ക് സ്‌ഥലം മാറ്റിയത്.

ശമ്പള രഹിത സേവനം 41ആം ദിവസം എന്ന ബാഡ്‌ജ്‌ ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. അഖിലയുടെ നടപടി സർക്കാറിനെയും കെഎസ്ആർടിസിയെയും അപകീർത്തി പെടുത്തുന്നതായിരുന്നു എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. കാൻസർ അതിജീവിത കൂടിയായ അഖില 13 വർഷമായി കെഎസ്ആർടിസി ജീവനക്കാരിയാണ്. വൈക്കത്താണ് അഖിലയുടെ വീട്. വൈക്കം ഡിപ്പോയിൽ തന്നെയാണ് ജോലിയും. എന്നാൽ, പ്രതിഷേധിച്ചത് കാരണം പാലയിലേക്കാണ് സ്‌ഥലം മാറ്റിയത്. 50 കിലോമീറ്റർ ദൂരമുണ്ട് നിലവിൽ അഖിലക്ക് വീട്ടിലെത്താൻ.

Most Read: ട്രെയിനിൽ തീയിട്ട സംഭവം; കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE