ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെ, ഐക്യമുന്നണി പുനരാവിഷ്‌കരിക്കണം; ചെറിയാൻ ഫിലിപ്പ്

By Desk Reporter, Malabar News
the United Front must be revived; Cherian Philip
Ajwa Travels

തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെ ആണെന്ന് ചെറിയാൻ ഫിലിപ്പ്. കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌കരിക്കണം. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

കോൺഗ്രസും സിപിഐയും കേരള കോൺഗ്രസുകളും ഉൾപ്പെട്ട മുന്നണി കേരള ചരിത്രത്തിൽ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയത്. എഴുപതുകളിൽ വലിയ രാഷ്‌ട്രീയ പ്രതാപം ഉണ്ടായിരുന്ന സിപിഐ, സിപിഎം മുന്നണിയിൽ ചേർന്നതു മുതൽ ശോഷിക്കുകയാണ് ഉണ്ടായത്. കേരളത്തിന് പുറത്ത് മിക്ക സംസ്‌ഥാനങ്ങളിലും സിപിഎമ്മിനേക്കാൾ സംഘടനാ ശക്‌തിയും ബഹുജന പിന്തുണയും സിപിഐക്കാണ് എന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;

ദേശീയ തലത്തിൽ ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെയാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയിൽ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണം, കേരളത്തിൽ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌കരിക്കണം. കോൺഗ്രസും സിപിഐയും കേരള കോൺഗ്രസുകളും ഉൾപ്പെട്ട മുന്നണി കേരള ചരിത്രത്തിൽ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയത്.

അടിയന്തിരാവസ്‌ഥക്ക് ശേഷം ദേശീയ തലത്തിൽ കോൺഗ്രസ് വൻ പരാജയം ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ ഐക്യമുന്നണി 111 നിയമസഭാ സീറ്റും 20 ലോക്‌സഭാ സീറ്റും നേടിയത് ആ മുന്നണിയുടെ ഭരണമികവു കൊണ്ടാണ്.

എഴുപതുകളിൽ വലിയ രാഷ്‌ട്രീയ പ്രതാപം ഉണ്ടായിരുന്ന സിപിഐ എൺപതിൽ സിപിഎം മുന്നണിയിൽ ചേർന്നതു മുതൽ ശോഷിക്കുകയാണ് ഉണ്ടായത്. കേരളത്തിന് പുറത്ത് മിക്ക സംസ്‌ഥാനങ്ങളിലും സിപിഎമ്മിനേക്കാൾ സംഘടനാ ശക്‌തിയും ബഹുജന പിന്തുണയും സിപിഐക്കാണ്.the United Front must be revived; Cherian PhilipMost Read:  സമസ്‌തയെ ആർക്കും ഹൈജാക്ക് ചെയ്യാൻ സാധിക്കില്ല; ജിഫ്രി തങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE