പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു

By Trainee Reporter, Malabar News
man tries to kill woman-kozhikode
Representational Image
Ajwa Travels

കോഴിക്കോട്: ഇന്ധനം നിറയ്‌ക്കാൻ പെട്രോൾ പമ്പിലെത്തിയ വാഹനത്തിന് തീപിടിച്ചു. താമരശ്ശേരി വട്ടോളിയിലെ പെട്രോൾ പമ്പിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഓംനി വാനാണ് കത്തി നശിച്ചത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.

ഇന്ധനം നിറയ്‌ക്കാനായി കാത്തുനിൽക്കുന്നതിനിടെ വാഹനത്തിന്റെ ഉള്ളിൽ നിന്ന് തീയും പുകയും ഉയരുകയാണ് ഉണ്ടായത്. ഇതോടെ പെട്രോൾ പമ്പിലെ ആളുകളെല്ലാം പരിഭ്രാന്തരായി. തുടർന്ന് ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി പുറത്തേക്ക് ഓടുകയായിരുന്നു. ഉടൻതന്നെ തീ ആളിക്കത്തുകയും ചെയ്‌തിരുന്നു.

ജീവനക്കാർ ഉടൻതന്നെ അഗ്‌നിശമന ഉപകരണം പ്രയോഗിക്കുകയും നാട്ടുകാർ ചേർന്ന് വാഹനം പമ്പിന്റെ പുറത്തേക്ക് മാറ്റുകയും ചെയ്‌തു. നരിക്കുനിയിൽ നിന്നുള്ള ഫയർഫോഴ്‌സും സംഭവസ്‌ഥലത്ത് എത്തിയതോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

 Read Also: കാലവർഷം; വയനാട്ടിൽ ലഭിച്ചത് 30.5 ശതമാനം കുറവ് മഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE