ന്യൂഡെൽഹി: മണിപ്പൂരിലെ കലാപത്തിന് അറുതിയില്ല. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെയും കലാപം തുടർന്നതായാണ് റിപ്പോർട്. ഇന്നലെ രണ്ടിടങ്ങളിൽ വെടിവെപ്പ് ഉണ്ടായി. കൂടാതെ നാല് ജില്ലകളിൽ നിന്നായി ആയുധങ്ങളും സ്‌ഫോടക വസ്‌തുക്കളും പിടികൂടി. ആക്രമണങ്ങളിൽ നാല് പേർ അറസ്‌റ്റിലായെന്ന് പോലീസ് അറിയിച്ചു. ഇംഫാൽ വെസ്‌റ്റ്, ബിഷ്‌ണുപുർ, ചുരാചന്ദ്പുർ, തെങ്നൗപാൽ, കാങ്‌പോക്‌പി ജില്ലകളിലായാണ് റെയ്‌ഡ് നടന്നത്.
ഇവിടങ്ങളിൽ പോലീസ് പരിശോധന കർശനമാക്കി. ഇംഫാൽ ഈസ്‌റ്റ്, മണിപ്പൂർ അതിർത്തിയിൽ നിന്നും നാർക്കോട്ടിക്‌സ് ആൻഡ് അഫയേഴ്‌സ് ഓഫ് ബോർഡർ മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്. അതേസമയം, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് 53 ഉദ്യോഗസ്‌ഥർ അടങ്ങുന്ന സംഘത്തെ സിബിഐ നിയോഗിച്ചു. ഇവരിൽ 29 പേർ വനിതകളാണ്. ഡിഐജി, എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്‌ഥരും സംഘത്തിലുണ്ട്. 11 കേസുകളാണ് സിബിഐ അന്വേഷിക്കുക.
Most Read| ചന്ദ്രയാൻ- 3 അതിനിർണായക ഘട്ടത്തിൽ; ലാൻഡർ ഇന്ന് വേർപ്പെടും