വടകര സബ് ജയിൽ; സുരക്ഷാ ഭീഷണിയും, അസൗകര്യങ്ങളും തുടരുന്നത് വർഷങ്ങളായി

By Staff Reporter, Malabar News
vadakara sub jail
Representational image
Ajwa Travels

വടകര : സുരക്ഷാ ഭീഷണിയും അസൗകര്യങ്ങളും കാലങ്ങളായി നേരിടുകയാണ് വടകര സബ്‌ ജയിൽ. കെട്ടിടങ്ങൾ പണിതത് എന്നാണെന്നതിന് കൃത്യമായ രേഖകൾ ഇല്ലെങ്കിലും ഏകദേശം 180 വർഷത്തെ രേഖകൾ ഈ ജയിലിലുണ്ട്. കാലങ്ങളുടെ പഴക്കമുള്ള ഈ ജയിൽ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ട് പോലും കിട്ടാത്ത സാഹചര്യമാണ്. പുതിയ ജയിൽ കെട്ടിടം പണിയാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അറ്റകുറ്റപ്പണികൾക്ക് ഫണ്ട് ലഭിക്കാതിരുന്നത്.

13 പേർക്കുള്ള സെല്ലുകളാണ് വടകര സബ് ജയിലിലുള്ളത്. എന്നാൽ ഇവിടെ 30 ഓളം പ്രതികളാണ് മിക്കവാറും ഉണ്ടാകാറുള്ളത്. കൂടാതെ പഴയ രീതിയിൽ നിന്നും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലാത്ത ജയിലിൽ പഴക്കം ചെന്ന, ബലക്ഷയം സംഭവിച്ച വാതിലുകളുടെ സുരക്ഷ മാത്രമാണുള്ളത്. പോരാത്തതിന് ഗേറ്റും മതിലും ഇല്ലാത്ത ഏക ജയിലും വടകര സബ് ജയിലാണ്.

കാസർകോട് മുതൽ തൃശൂർ വരെയുള്ള ലഹരിമരുന്ന് കേസ് കൈകാര്യം ചെയ്യുന്ന എൻഡിപിഎസ് കോടതി വടകരയിലായതു കൊണ്ട് 60 പ്രതികൾ വരെ എത്തിയ ദിവസമുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേക അനുമതിയോടെ 30ഓളം പേരെ ജില്ലാ ജയിലിലേക്ക് മാറ്റിയാണ് പരിഹാരം കാണുന്നത്. പോരാത്തതിന് ലഹരിമരുന്ന് കേസുകളിൽ എത്തുന്ന പ്രതികൾ മിക്കവാറും അക്രമ സ്വഭാവം കാണിക്കുന്നവരാകും. അങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ അവരെ ആശുപത്രികളിൽ കൊണ്ടുപോകാൻ ആകെയുള്ളത് ഒരു ജീപ്പ് മാത്രമാണ്.

ഇനിയും പ്രശ്‌നങ്ങൾ നിരവധിയാണ്. ജനറേറ്റർ ഇല്ലാത്തതിനാൽ തന്നെ വൈദ്യതി നിലച്ചാൽ അതും ജീവനക്കാർക്ക് ഇരട്ടി പ്രയാസമാകും. കൂടാതെ സുരക്ഷക്ക് വേണ്ട തോക്കുകളും ഇവിടെയില്ല. പരിമിതമായ സൗകര്യങ്ങളിലാണ് സൂപ്രണ്ട് ഉൾപ്പടെയുള്ള 15 ജീവനക്കാർ ഇവിടെ കഴിയുന്നത്. പുതിയ ജയിൽ കെട്ടിടം പണിയാൻ അനുമതി ലഭിച്ചിട്ട് വർഷങ്ങളാകുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട നടപടികൾ ഒന്നും തന്നെ ഇതുവരെ പൂർത്തിയായിട്ടില്ല. പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചതിനാൽ തന്നെ അറ്റകുറ്റപ്പണികൾക്ക് ഫണ്ട് കിട്ടാത്തതും ഉദ്യോഗസ്‌ഥർക്ക്‌ ബുദ്ധിമുട്ട് സൃഷ്‌ടിക്കുകയാണ്.

Read also : തിരഞ്ഞെടുപ്പും സമരങ്ങളും കോവിഡ് വ്യാപനത്തിന് കാരണമായി; ആരോഗ്യ മന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE