രണ്ടാം എൽഡിഎഫ് സർക്കാരിലെ മന്ത്രിമാർ ഇവർ; പട്ടിക പുറത്തുവിട്ട് സിപിഎം

By Desk Reporter, Malabar News
പിണറായി വിജയൻ, എംവി ഗോവിന്ദന്‍, വി അബ്‌ദുറഹ്‌മാന്‍, മുഹമ്മദ് റിയാസ്‌, ആര്‍ ബിന്ദു, വീണ ജോര്‍ജ്, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, പി രാജീവ്, കെ രാധാകൃഷ്‌ണൻ, വി ശിവന്‍കുട്ടി, സജി ചെറിയാന്‍
Ajwa Travels

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിലെ സിപിഎം മന്ത്രിമാരെ തീരുമാനിച്ചു. രാവിലെ നടന്ന സിപിഎം പൊളിറ്റ് ബ്യൂറോ നേതാക്കളുടെ യോഗവും തുടർന്ന് ചേർന്ന സംസ്‌ഥാന സെക്രട്ടറിയേറ്റുമാണ് മന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.

പിണറായി വിജയന്‍ തന്നെ മുഖ്യമന്ത്രിയായി തുടരും. മന്ത്രിസഭയിലെ ബാക്കിയെല്ലാവരും പുതുമുഖങ്ങളാണ്. എംവി ഗോവിന്ദന്‍, വി അബ്‌ദുറഹ്‌മാന്‍, മുഹമ്മദ് റിയാസ്‌ (പിണറായി വിജയന്റെ മരുമകൻ), ആര്‍ ബിന്ദു, വീണ ജോര്‍ജ്, കെഎന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, പി രാജീവ്, കെ രാധാകൃഷ്‌ണൻ, വി ശിവന്‍കുട്ടി, സജി ചെറിയാന്‍ എന്നിവരാണ് മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇവരുടെ വകുപ്പുകള്‍ തീരുമാനിച്ചിട്ടില്ല.

മന്ത്രിമാരുടെ പട്ടികയിലെ ഏറ്റവും പ്രത്യേകത കെകെ ശൈലജക്ക് ഇടമില്ല എന്നുള്ളതാണ്. പാര്‍ട്ടി വിപ്പായാണ് കെകെ ശൈലജയെ തീരുമാനിച്ചിരിക്കുന്നത്. പിണറായി ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങൾ ആവട്ടെയെന്ന തീരുമാനം അംഗീകരിക്കപ്പെട്ടതിന്റെ ഭാഗമായാണ് കെകെ ശൈലജയെ ഒഴിവാക്കിയിരിക്കുന്നത്.

Also Read:  സിപിഐയുടെ മന്ത്രിമാരെയും തീരുമാനിച്ചു; മുഴുവൻ പുതുമുഖങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE