മലപ്പുറം: കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം വലിയങ്ങാടിയിലെ ബൈപ്പാസിൽ നിന്നാണ് 40 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിലായത്. വേങ്ങര സ്വദേശികളായ മുഹമ്മദ് ഹർഷിദ്, ഷുഹൈബ്, ഷമീർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കാഞ്ചാവ് കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു.
മലപ്പുറം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബൈപ്പാസ് കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. തുടർന്നാണ് കാറിൽ കടത്തിയ കഞ്ചാവ് പിടികൂടിയത്. കാറിന്റ സീറ്റിനടിയിലും മറ്റുമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
Read Also: പോത്തുണ്ടി സമഗ്ര കുടിവെള്ള പദ്ധതി; നിർമാണം പൂർത്തിയായില്ല