ന്യൂഡെല്‍ഹി: കോടികള്‍ വിലവരുന്ന ലഹരി മരുന്നുമായി മൂന്ന് വിദേശികൾ പിടിയിൽ. ഉഗാണ്ടയില്‍ നിന്നെത്തിയ രണ്ടു വനിതകളെയും നൈജീരിയയില്‍ നിന്നുള്ള പുരുഷനെയുമാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്‌റ്റ് ചെയ്‌തത്.
എട്ടു കിലോ ഹെറോയ്‌നും ഒരു കിലോയോളം വരുന്ന കൊക്കെയ്‌നുമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തെക്കന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അനധികൃതമായി നിര്‍മിക്കുന്ന ഈ ലഹരി വസ്‌തുക്കൾക്ക് വിപണിയില്‍ കോടികള്‍ വിലവരുമെന്ന് എന്‍സിബി അധികൃതര്‍ വ്യക്‌തമാക്കി.
മെഡിക്കല്‍ വിസയിലാണ് ചികിൽസാ ആവശ്യത്തിനെന്ന വ്യാജേന ഉഗാണ്ട സ്വദേശികളായ വനിതകള്‍ ഇന്ത്യയിലെത്തിയത്. ഡിസംബര്‍ മാസം എന്‍സിബിയുടെ പിടിയിലായ ഒരാള്‍ നല്‍കിയ വിവരം അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. പിന്നീട് ഇവരെ ചോദ്യം ചെയ്‌തതില്‍ നിന്ന് നൈജീരിയന്‍ സ്വദേശിയെ കുറിച്ചുള്ള വിവരം അറിയുകയും തുടർന്ന് ഇയാളെ എന്‍സിബി ഉദ്യോഗസ്‌ഥര്‍ അറസ്‌റ്റ് ചെയ്യുകയും ആയിരുന്നു.
Read Also: ദേശീയ പതാകയെ അപമാനിച്ചു; മരിച്ച കർഷകന്റെ കുടുംബത്തിനെതിരെ കേസ്