കാസർഗോഡ് പാണത്തൂരിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു

By Trainee Reporter, Malabar News
Accident in KASARGOD
Ajwa Travels

കാസർഗോഡ്: പാണത്തൂരിൽ ലോറി മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ലോറിയിലെ തടിയുടെ മുകളിൽ ഇരിക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഇന്ന് വൈകിട്ടോടെ പാണത്തൂർ പരിയാരത്തായിരുന്നു അപകടം.

ആറു പേരാണ് ലോറിയിൽ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ തടി നീക്കികൊണ്ടിരിക്കുകയാണ്. അസി.കളക്‌ടർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്‌ഥർ സംഭവസ്‌ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Most Read: പഞ്ചാബിലെ സമാധാനം തകര്‍ക്കാന്‍ ശ്രമം; അരവിന്ദ് കെജ്‌രിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE