രോഗിയുടെ മരണവിവരം അറിയിച്ചത് ഒരു മാസത്തിനു ശേഷം; ഗുരുതര പരാതി

By Syndicated , Malabar News
thrissur-medical-college
Ajwa Travels

തൃശൂർ: മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ച അട്ടപ്പാടി സ്വദേശിയുടെ മരണവിവരം അറിയിച്ചത് ഒരുമാസത്തിന് ശേഷമെന്ന് ബന്ധുക്കൾ. പാലക്കാട് മെഡിക്കൽ കോളജിൽ നിന്നും തൃശൂരിലേക്ക് മാറ്റിയ അട്ടപ്പാടി സ്വദേശി രത്നം മരിച്ചത് ഡിസംബർ 25നാണ്. എന്നാൽ ഇന്നലെയാണ് ആശുപത്രി അധികൃതർ വിവരം ബന്ധുക്കളെ അറിയിച്ചത്.

ഡിസംബർ 16നാണ് രത്നത്തെ കോട്ടത്തറ ആശുപത്രിയിൽ നിന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചത്. പണമില്ലാതിരുന്നതിനാൽ കൂട്ടിരിപ്പുകാരനായ ബന്ധു നാട്ടിലേക്ക് തിരികെ മടങ്ങി. തുടർന്ന് അടുത്ത ദിവസം എത്തിയ ബന്ധുക്കൾ വിവരം അന്വേഷിച്ചപ്പോൾ രോഗ ബാധ കൂടിയതിനെ തുടർന്ന് രോഗിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയ വിവരം അറിയിച്ചത്.

തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ അന്വേഷിച്ചപ്പോൾ രജിസ്‌റ്റർ പരിശോധനയിൽ രത്നമെന്നയാളെ അഡ്‌മിറ്റ്‌ ചെയ്‌തതായി രേഖകളില്ല എന്ന മറുപടിയാണ് ലഭിച്ചത്. ബന്ധുക്കൾ ഒരുമാസം നിരവധിതവണ അന്വേഷണം നടത്തിയെങ്കിലും രോഗി മരിച്ചതായി ഇന്നലെയാണ് വിവരം ലഭിച്ചത്.

Read also: തേഞ്ഞിപ്പലത്ത് പെൺകുട്ടിയുടെ മരണം; സിഐ അപമാനിച്ചെന്ന് ആത്‍മഹത്യാ കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE