ഒറ്റപ്പാലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ടൈൽസ് അടർന്നുവീണു; വയോധികയ്‌ക്ക് പരിക്ക്

By News Bureau, Malabar News
palakkad news
Ajwa Travels

പാലക്കാട്: ഒറ്റപ്പാലത്ത് ബസ് സ്‌റ്റാൻഡ് ചുമരിലെ ടൈൽസ് അടർന്നുവീണ് വയോധികയ്‌ക്ക് പരിക്കേറ്റു. പാലപ്പുറം സ്വദേശിയായ വയോധികക്കാണ് ദേഹത്തേക്ക് ടൈൽസ് വീണ് നിസാര പരിക്കേറ്റത്.

ബസ് സ്‌റ്റാൻഡിലെ എയ്ഡ്‌പോസ്‌റ്റിന് സമീപത്തെ കാത്തിരിപ്പ് കേന്ദ്രത്തിലെ ടൈൽസാണ് അടർന്നുവീണത്. തിങ്കളാഴ്‌ച രാവിലെയാണ് സംഭവം.

പുതിയ ബസ് സ്‌റ്റാൻഡ് കെട്ടിടത്തോട് ചേർന്നുള്ള പഴയ കെട്ടിടത്തിന്റെ കാത്തിരിപ്പ് കേന്ദ്രത്തിലെ കോൺക്രീറ്റ് സ്ളാബിൽ കിടക്കുകയായിരുന്നു ഇവർ. ഇതിനിടെ ചുമരിലൊട്ടിച്ച ടൈൽ അടർന്ന് തലയിലേക്ക് വീഴുകയായിരുന്നു.

പുതിയ കെട്ടിട നിർമാണത്തിനൊപ്പം പഴയ കെട്ടിടത്തിന്റെ ഭാഗവും നവീകരിച്ചിരുന്നു. അന്ന് പതിച്ചിരുന്ന ടൈൽസുകളാണ് ഇളകിവീണത്. വയോധികയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Malabar News: പെർളടുക്കിയിലെ കൊല ഭാര്യയിലുള്ള സംശയം മൂലം; പ്രതിയുടെ മൊഴി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE