കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 320 രൂപ കുറഞ്ഞ് 34,400 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4300 രൂപയാണ് ഇന്നത്തെ വില. ദേശീയ വിപണിയില്‍ ഇടിവ് തുടരുകയാണ്.
വ്യാഴാഴ്ച പവന്റെ വിലയിൽ 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നു.
ആഗോള വിപണിയില്‍ സ്വര്‍ണവില താഴോട്ടേക്കാണ്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിൽ എത്തിയത് ആഗോള വിപണിയെ ബാധിച്ചു. സ്പോട്ഗോള്‍ഡ് 0.4 ശതമാനം താഴ്ന്ന് 1764.03 ആയി. ഈ വര്‍ഷം മൂന്ന് ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 46,145 രൂപയാണ് വില. കഴിഞ്ഞ എട്ട് മാസത്തേതില്‍ ഏറ്റവും താഴ്ന്ന നിലവാരമാണിത്.
Read Also: സ്വകാര്യതാ നയം; മെയ് 15 മുതൽ നിലവിൽ വരുമെന്ന് വാട്സാപ്