ടോക്യോ: പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ മനീഷ് നര്‍വാലിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ സിംഗ് രാജ് വെള്ളിയും സ്വന്തമാക്കി. 50 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ എസ്എച്ച്-1 വിഭാഗത്തിലാണ് മനീഷ് സ്വര്‍ണം നേടിയത്.
ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി രണ്ടാം തവണ മെഡല്‍ നേടുന്ന താരമാണ് സിംഗ് രാജ്. പുരുഷൻമാരുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ എസ്എച്ച്-1 വിഭാഗത്തില്‍ നേരത്തെ സിംഗ് രാജ് വെങ്കലം നേടിയിരുന്നു.
ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇത്തവണ ഇന്ത്യയുടെ മെഡല്‍ നേട്ടം 15 ആയി ഉയർന്നു. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇതുവരെ ലഭിച്ചത്. അതേസമയം, ബാഡ്‌മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യയുടെ പ്രമോദ് ഭഗത് മെഡൽ ഉറപ്പിച്ചു. സെമിഫൈനലിൽ ജപ്പാന്റെ ദയസുകെ ഫുജിഹരെയെ പരാജയപ്പെടുത്തിയാണ് പ്രമോദ് ഭഗത് മെഡലുറപ്പിച്ചത്.
Read Also: കോൺഗ്രസിലെ പ്രശ്‌ന പരിഹാരം; ഇനിയും സമയമുണ്ടെന്ന് ഉമ്മൻ ചാണ്ടി