ഷെയ്ന്‍ നിഗം ചിത്രം ‘ഉല്ലാസ’ത്തിന്റെ ട്രെയ്‌ലർ പുറത്ത്

By Film Desk, Malabar News
Ajwa Travels

മലയാളത്തിലെ യുവ നടൻമാരിൽ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം പ്രധാന വേഷത്തില്‍ എത്തുന്ന ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ‘സത്യം വീഡിയോസ്’ എന്ന യുടൂബ് ചാനലിലാണ് ട്രയ്‌ലര്‍ റീലീസ് ചെയ്‌തിരിക്കുന്നത്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയും ട്രെയ്‌ലര്‍ പങ്കുവെച്ചിട്ടുണ്ട്.

നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പവിത്രാ ലക്ഷ്‌മിയാണ് നായികയായി എത്തുന്നത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്‌റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത് പ്രവീണ്‍ ബാലകൃഷ്‌ണനാണ്.

ട്രെയ്‌ലറിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ട് അപരിചിതര്‍ തമ്മില്‍ ഉണ്ടാകുന്ന പ്രണയയും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. നേരത്തെ പുറത്ത് വിട്ട ചിത്രത്തിന്റെ ടീസറും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്‌ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിവരും ചിത്രത്തില്‍ പ്രധന വേഷത്തില്‍ എത്തുന്നുണ്ട്. ഷാന്‍ റഹ്‌മാന്റെതാണ് ഗാനങ്ങൾ ഒരുക്കിയത്. ചിത്രത്തിലെ ബിജിഎം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗോപി സുന്ദറാണ്. കലാ സംഘം സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം.

Most Read: തലവേദന ഒഴിയാതെ പഞ്ചാബ് കോണ്‍ഗ്രസ്; മുന്‍ മന്ത്രിയടക്കം നിരവധിപേര്‍ ബിജെപിയിലേക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE