വല്ലപ്പുഴയിൽ പോത്തിനെ ഇടിച്ചു ട്രെയിൻ പാളം തെറ്റി; സർവീസുകൾ റദ്ദാക്കി

നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂർ- ഷൊർണൂർ പാസഞ്ചറിന്റെ എഞ്ചിനുകളാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല.

By Trainee Reporter, Malabar News
tte-killed-by-a-passenger
Representational Image
Ajwa Travels

പാലക്കാട്: വല്ലപ്പുഴ റെയിൽവേ സ്‌റ്റേഷന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂർ- ഷൊർണൂർ പാസഞ്ചറിന്റെ എഞ്ചിനുകളാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. ട്രാക്കിലേക്ക് കയറിവന്ന പോത്തിനെ ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.

വല്ലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നതിന് ഒരു കിലോമീറ്റർ അടുത്താണ് സംഭവം. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വൈകിട്ട് 5.50ന് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഷൊർണൂർ-നിലമ്പൂർ പാസഞ്ചറും നിലമ്പൂർ- ഷൊർണൂർ പാസഞ്ചറും റദ്ദാക്കി. രാജാറാണി എക്‌സ്‌പ്രസ് രണ്ടു മണിക്കൂർ കഴിഞ്ഞേ നിലമ്പൂരിൽ നിന്ന് പുറപ്പെടൂ എന്നാണ് വിവരം. ഉടൻ പ്രശ്‌നം പരിഹരിക്കുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിൻ എഞ്ചിൻ മാത്രമാണ് പാളം തെറ്റിയത്. കോച്ചുകൾക്ക് പ്രശ്‌നമില്ല.

Most Read| സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ; സർക്കാർ ഉത്തരവിന് സ്‌റ്റേ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE