തളിപ്പറമ്പിൽ സംസ്‌ഥാന പാതയിലേക്ക് വൻ മരം കടപുഴകി വീണു

By Syndicated , Malabar News
tree fall
Representational Image
Ajwa Travels

തളിപ്പറമ്പ്: കണ്ണൂർ തളിപ്പറമ്പിൽ സംസ്‌ഥാന പാതയിലേക്ക് വൻ മരം കടപുഴകി വീണു. അപകടത്തിൽ നിന്ന് വാഹനങ്ങളും കാൽനട യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. തളിപ്പറമ്പ് ഇരിട്ടി സംസ്‌ഥാന പാതയിൽ കരിമ്പം പാലത്തിന് സമീപം റോഡരികിലുണ്ടായിരുന്ന താന്നി മരത്തിന്റെ കൂറ്റൻ ശിഖരം റോഡിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ഗതാഗതം പൂർണമായും സ്‌തംഭിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്‌നിരക്ഷാ സേനയെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്‌ഥാപിച്ചു. അതേസമയം മരം പൂർണമായും മുറിച്ച് നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read also: തലശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE