അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

By News Bureau, Malabar News
Mystery in the death of a child in Malappuram; Complaint against father
Representational Image
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. അടിയക്കണ്ടിയൂർ ഊരിലെ കൃഷ്‌ണന്റെ ഭാര്യ ദീപയാണ് വഴിമധ്യേ പ്രസവിച്ചത്.

ഈ മാസം 27നാണ് ദീപയ്‌ക്ക് പ്രസവത്തിനു തീയതി പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ രാത്രി വേദന ആരംഭിച്ചതോടെ ഭർത്താവ് കൃഷ്‌ണൻ ദീപയുമായി ഓട്ടോറിക്ഷയിൽ അഗളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പുറപ്പെട്ടു.

എന്നാൽ യാത്രാമധ്യേ ഗൂളിക്കടവിൽ വച്ച് ദീപ പെൺ കുഞ്ഞിന് ജൻമം നൽകുകയായിരുന്നു. രണ്ടരക്കിലോ തൂക്കമുള്ള പെൺകുഞ്ഞിനാണ് ദീപ ജൻമം നൽകിയത്. അമ്മയെയും കുഞ്ഞിനേയും അഗളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Most Read: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE