ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ രാജിവെച്ചു

By News Desk, Malabar News
Tripura Chief Minister Biplab Kumar has resigned

അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാർ ദേവ് രാജിവെച്ചു. ഗവർണർക്ക് രാജി സമർപ്പിച്ചതായി ബിപ്‌ളബ് കുമാർ ദേവ് അറിയിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് അഗർത്തലയിൽ ബിജെപി എംഎൽഎമാരുടെ യോഗം ചേരുന്നുണ്ട്. ഇതിനായി രണ്ട് കേന്ദ്ര നിരീക്ഷകരെ ബിജെപി ത്രിപുരയിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ചേരുന്ന ഈ യോഗത്തിൽ അടുത്ത മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്.

25 വർഷം നീണ്ട ഇടത് ഭരണം അട്ടിമറിച്ചുകൊണ്ട് കേവലം ഭൂരിപക്ഷം നേടി 2018ലാണ് ബിപ്‌ളബ് കുമാർ ദേവ് ത്രിപുരയിൽ അധികാരത്തിലെത്തുന്നത്. കേന്ദ്ര നേതൃത്വത്തിന് അദ്ദേഹം അഭികാമ്യനായിരുന്നു എങ്കിലും സംസ്‌ഥാന നേതാക്കളുമായി അദ്ദേഹത്തിന്റെ ബന്ധം കലുഷിതമായിരുന്നു. ഇതിന്റെ ബാക്കിപത്രമായാണ് ത്രുപരയിൽ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കി നിൽക്കി ബിപ്‌ളബ് രാജിവച്ച് പുറത്ത് പോയത്.

Most Read: പാകിസ്‌ഥാനിൽ പഠിക്കുന്ന കശ്‌മീർ വിദ്യാർഥികൾക്ക് ഭീകരബന്ധം; റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE