സിപിഎം പ്രവർത്തകരുടെ ആക്രമണം; ചികിൽസയിൽ കഴിഞ്ഞിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു

By Team Member, Malabar News
Twenty 20 Activist Died Due To The Attack By CPM
Ajwa Travels

എറണാകുളം: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ മർദ്ദനത്തെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സികെ ദീപു(38) ആണ് മരിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ ദീപു ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിൽസയിൽ കഴിഞ്ഞിരുന്നത്.

കഴിഞ്ഞ 12ആം തീയതിയാണ് ട്വന്റി ട്വന്റിയുടെ ലൈറ്റ് അണയ്‌ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. വീടിന് സമീപമുള്ള റോഡിൽ വച്ചാണ് ആക്രമണം ഉണ്ടായത്. തുടർന്ന് ആന്തരിക രക്‌തസ്രാവത്തെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. ട്വന്റി ട്വന്റിയിൽ പ്രവർത്തിക്കുന്നതിന്റെ വിരോധം കൊണ്ട് ദീപുവിനെ കൊലപ്പെടുത്താൻ വേണ്ടിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ റിപ്പോർട് വ്യക്‌തമാക്കുന്നത്‌.

സംഭവത്തെ തുടർന്ന് ഇതുവരെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്‌. പറാട്ടുവീട് സൈനുദീൻ സലാം, പറാട്ടു ബിയാട്ടു വീട്ടിൽ അബ്‌ദുൽ റഹ്‌മാൻ, നെടുങ്ങാടൻ വീട്ടിൽ ബഷീർ, അസീസ് വലിയപറമ്പിൽ എന്നിവരാണ് അറസ്‌റ്റിലായത്.

Read also: ‘ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട തീവ്രവാദിയാണ് ഞാൻ’; കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE