കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണമാണ് പിടികൂടിയത്. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.
ഇരുവരെയും കസറ്റംസ് അറസ്‌റ്റ് ചെയ്‌തു. ട്രോളി ബാഗിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണമാണ് പിടികൂടിയത്. വിപണിയിൽ രണ്ട് കോടി വിലമതിക്കുന്ന സ്വർണമാണ് കസ്‌റ്റംസ് പിടിച്ചെടുത്തത്.
Most Read: തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ വീണ്ടും റാഗിങ്; പരാതി നൽകി