ഭാരതപ്പുഴയില്‍ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട സംഭവം; ഇന്നും തിരച്ചില്‍ തുടരും

By Staff Reporter, Malabar News
Drowning-bharathappuzha
Representational Image
Ajwa Travels

പാലക്കാട്: വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട രണ്ട് യുവാക്കള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. വാണിയംകുളത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ആലപ്പുഴ സ്വദേശി ഗൗതം കൃഷ്‌ണ(23), ചേലക്കര സ്വദേശി മാത്യു എബ്രഹാം(23) എന്നിവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

തിരച്ചിലിനായി നേവിയുടെ സഹായവും തേടിയിട്ടുണ്ട്. ഇന്നലെ ദേശീയ ദുരന്ത നിവാരണ സേന മാന്നനൂര്‍ മുതല്‍ ചെറുതുരുത്തി വരെയുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു. വിവിധ സംഘങ്ങളായി തിരഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാൽ കനത്ത മഴയും പുഴയിലെ ഒഴുക്ക് കൂടിയതും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി.

ഷൊര്‍ണൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും ഒറ്റപ്പാലം പോലീസും തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയോടെ അവസാനിപ്പിക്കുകയായിരുന്നു.

മാന്നനൂര്‍ ഉരുക്കു തടയണ പ്രദേശത്ത് വെച്ചാണ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. ഗൗതം കൃഷ്‌ണയും മാത്യു എബ്രഹാമും ഉള്‍പ്പടെ ഏഴുപേരാണ് ഭാരതപ്പുഴയില്‍ എത്തിയത്. ഒരാള്‍ ഒഴുക്കില്‍പ്പെടുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു രണ്ടാമത്തെയാളും അപകടത്തില്‍പ്പെട്ടതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Most Read: 100 ദിന കര്‍മ പരിപാടി; 92 സ്‌കൂളുകളുടെ ഉൽഘാടനം ഇന്ന്‌ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE