പൂപ്പാറ കൂട്ടബലാൽസംഗം; രണ്ട് പേർ കൂടി പോലീസ് പിടിയിൽ

By Team Member, Malabar News
Two More Arrested In Pooppara Sexual Assault Case
Ajwa Travels

ഇടുക്കി: ജില്ലയിലെ പൂപ്പാറയിൽ ഇതര സംസ്‌ഥാനക്കാരിയായ പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌ത കേസിൽ 2 പേർ കൂടി അറസ്‌റ്റിൽ. സംഭവത്തിന് പിന്നാലെ ഇന്നലെ തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതികളെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ ഇതുവരെ പിടിയിലായ ആകെ പ്രതികളുടെ എണ്ണം 7 ആയി ഉയർന്നു.

സംഭവത്തിന് ശേഷം രണ്ട് പേര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസിന് ആദ്യം തന്നെ വിവരം ലഭിച്ചിരുന്നു. ഇവരെയാണ് ഇന്ന് കസ്‌റ്റഡിയിലെടുത്തത്. എന്നാൽ ഇതുവരെ ഇവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ കേസിൽ 4 പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു. ഇവരിൽ രണ്ട് പേർ പ്രായപൂർത്തി ആകാത്തവർ ആണെന്നാണ് വിവരം. കൂടാതെ കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

ഇന്നലെ വൈകുന്നേരത്തോടെയാണ് പൂപ്പാറയിൽ സുഹൃത്തിനൊപ്പം എത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാല് പേർ ചേർന്ന് ആക്രമിച്ചത്. സംഭവത്തില്‍ ഇന്നലെ തന്നെ പോലീസ് കേസെടുത്തിരുന്നു. കൂടാതെ പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കുകയും ചെയ്‌തു. തോട്ടം തൊഴിലാളി മേഖലയില്‍ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് 15കാരിയായ പെണ്‍കുട്ടി.

Read also: തൃക്കാക്കര വോട്ടെടുപ്പ് ചൂടിലേക്ക്; ആദ്യമണിക്കൂറിൽ 11.04 ശതമാനം പോളിങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE