പോലീസ് ചമഞ്ഞ് തട്ടിപ്പ്; ലക്ഷങ്ങൾ കവർന്ന 2 പേർ പിടിയിൽ

By Team Member, Malabar News
Pocso case
Ajwa Travels

മലപ്പുറം: ജില്ലയിലെ പാണമ്പ്രയിൽ പോലീസെന്ന വ്യാജേന 11.40 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 2 പേർ പിടിയിൽ. തൃശൂർ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശികളായ നടുവിൽ വീട്ടിൽ എൻഎസ് ശ്രേയസ്(24), ചെറുപറമ്പിൽ വീട്ടിൽ മിഥുൻ മോഹൻ(24) എന്നിവരാണ് അറസ്‌റ്റിലായത്‌.

കഴിഞ്ഞ നവംബർ 30ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. ചെമ്മാട്ടേക്ക് ബൈക്കിൽ പോകുകയായിരുന്ന ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശിയുടെ ബൈക്ക് തട്ടിയെടുത്താണ് പണം കവർന്നത്. തുടർന്ന് ബൈക്ക് രാമനാട്ടുകരയ്‌ക്ക്‌ സമീപമുള്ള എൻഎച്ച് ബൈപാസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്‌തു.

കേസിൽ ഇനിയും പ്രതികളെ അറസ്‌റ്റ് ചെയ്യാനുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് കേസിൽ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. തേഞ്ഞിപ്പലം ഇൻസ്‌പെക്‌ടർ എൻബി ഷൈജു, എസ്ഐ സംഗീത് പുനത്തിൽ, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, കെ അബ്‌ദുൽ അസീസ്, എം ഉണ്ണികൃഷ്‌ണൻ, സജ്‌ഞീവ്, വിപി രവീന്ദ്രൻ, റഫീഖ് മഞ്ഞറോടൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Read also: സിൽവർലൈൻ പദ്ധതി; കണ്ണൂരിൽ കല്ലിട്ടത് മൂന്നിലൊന്ന് ദൂരം മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE