മെഡിക്കല്‍ ടൂറിസം; ദുബായ് ഒന്നാം സ്ഥാനത്ത്

By Team Member, Malabar News
Malabarnews_medical tourism
Representational image
Ajwa Travels

യുഎഇ : തുടര്‍ച്ചയായി രണ്ടാം വര്‍ഷവും അറബ് മേഖലയില്‍ മെഡിക്കല്‍ ടൂറിസം രംഗത്ത് ദുബായ് ഒന്നാം സ്ഥാനത്ത്. ഐ.എച്ച്.ആര്‍.സി (ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് കെയര്‍ റിസര്‍ച്ച് സെന്റര്‍) പുറത്തിറക്കിയ ഗ്ലോബല്‍ മെഡിക്കല്‍ ടൂറിസം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദുബായ് ഒന്നാം സ്ഥാനത്തെത്തിയത്. ലോകത്തെ കണക്കുകള്‍ നോക്കുമ്പോള്‍ മെഡിക്കല്‍ ടൂറിസം രംഗത്ത് ആറാം സ്ഥാനത്താണ് ദുബായ്.

ആരോഗ്യ മേഖലയില്‍ ദുബായ് കൈക്കൊണ്ട പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ അംഗീകാരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രികള്‍ നിര്‍മ്മിക്കുന്നതിനും അന്താരാഷ്ട്ര നിലവാരമുള്ള ഡോക്ടര്‍മാരെ നിയമിക്കുന്നതിനും യുഎഇ മുന്നില്‍ തന്നെയാണ്. ഇതിനായി പ്രത്യേക നിക്ഷേപം സര്‍ക്കാര്‍ മാറ്റിവച്ചിട്ടുണ്ട്. ഇതിനോടകം ആരോഗ്യരംഗത്ത് നിരവധി ലൈസന്‍സുകളാണ് ദുബായ് ഹെല്‍ത്ത് അതോറിറ്റി നല്‍കിയത്. ഒപ്പം 2020 ന്റെ ആദ്യ പകുതിയില്‍ തന്നെ പ്രത്യേക മെഡിക്കല്‍ ക്ലിനിക്കുകള്‍ക്കും പരമ്പരാഗത ചികിത്സാ കേന്ദ്രങ്ങള്‍ക്കും ലൈസന്‍സ് അനുവദിച്ചിട്ടുണ്ട്.

രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ 2019 ല്‍ നാല് ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അതായത് ഏകദേശം 3,50,100 ഓളം ആളുകളാണ് 2019 ല്‍ രാജ്യത്ത് എത്തിയത്. ഇവരില്‍ ഭൂരിഭാഗവും ഏഷ്യക്കാരാണ്. ഒപ്പം തന്നെ ഗള്‍ഫ്, അറബ് രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്ക, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി ആളുകളാണ് മെഡിക്കല്‍ ടൂറിസത്തിന്റെ ഭാഗമായി ദുബായില്‍ എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE