അബുദാബി: യുഎഇയില്‍ കോവിഡ് രോഗമുക്‌തരുടെ എണ്ണം ഉയരുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിൽസയിൽ കഴിയുകയായിരുന്ന 882 പേരാണ് രാജ്യത്ത് രോഗമുക്‌തരായതെന്ന് ആരോഗ്യ- പ്രതിരോധ മന്ത്രാലയം അറിയിച്ചു.
അതേസമയം 347 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. 2,75,579 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. എന്നാൽ കോവിഡ് മരണങ്ങളൊന്നും ഇന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,89,452 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,62,730 പേര്‍ ഇതിനോടകം തന്നെ രോഗമുക്‌തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കോവിഡ് മൂലം മരണമടഞ്ഞത്. 24,420 കോവിഡ് രോഗികളാണ് നിലവില്‍ രാജ്യത്ത് ചികിൽസയിലുള്ളത്.
Most Read: സിൽവർ ലൈൻ; സർക്കാർ ചില കാര്യങ്ങൾ തിരുത്തണമെന്ന് സിപിഐ