അബുദാബി: യുഎഇയില്‍ 2172 പേര്‍ക്ക് കൂടി പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ചികിൽസയിൽ കഴിയുകയായിരുന്ന 2348 പേര് രോഗമുക്തി നേടിയപ്പോള്‍ പുതിയതായി ആറ് മരണങ്ങള് കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 4,44,398 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,27,188 പേർ ഇതിനോടകം രോഗമുക്തിയും നേടിയിട്ടുണ്ട്. 1451 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ രാജ്യത്ത് 15,759 കോവിഡ് രോഗികളാണ് ചികിൽസയിൽ കഴിയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,09,079 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.
Read Also: സംസ്ഥാനത്തെ കോവിഡ് പ്രതിരോധം വിജയം; സീറോ പ്രിവലന്‍സ് സര്‍വേ