അബുദാബി: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് 1,931 പേര്‍ക്ക്. ചികിൽസയിലായിരുന്ന 1,898 പേര് രോഗമുക്തിയും നേടിയിട്ടുണ്ട്. അതേസമയം രണ്ട് കോവിഡ് മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോര്‍ട് ചെയ്യപ്പെട്ടതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 5,02,791 പേര്‍ക്കാണ് കോവിഡ് റിപ്പോർട് ചെയ്യപ്പെട്ടത്. ഇവരില്‍ 4,85,078 പേർ ഇതുവരെ രോഗമുക്തി നേടിയപ്പോൾ 1,561 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,91,886 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടത്തിയത്.
Read Also: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണം