വിസ നിയമങ്ങളിൽ അടിമുടി മാറ്റംവരുത്തി യുഎഇ; സന്ദർശകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ

By News Desk, Malabar News
UAE drastically changes visa rules; More benefits for visitors
Representational Image

അബുദാബി: വിസ നിയമങ്ങളിൽ സമഗ്ര മാറ്റവുമായി യുഎഇ. സന്ദർശകർക്കും താമസക്കാർക്കും കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാകും. രാജ്യത്തിന്റെ പുരോഗതി വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്‌കാരമെന്ന് അധികൃതർ അറിയിച്ചു.

എല്ലാ വിസകളിലും ഒന്നിൽ കൂടുതൽ തവണ വന്നുപോകുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. വിസ ആദ്യം അനുവദിക്കുന്ന അതേ കാലയളവിലേക്ക് തന്നെ വീണ്ടും പുതുക്കാനും സാധിക്കും. രക്ഷിതാക്കൾക്ക് ആൺമക്കളെ 25 വയസുവരെ സ്‌പോൺസർ ചെയ്യാനും അനുമതിയുണ്ട്. നിലവിൽ 18 വയസുവരെ മാത്രമേ ആൺമക്കളെ സ്‌പോൺസർ ചെയ്യാൻ നിയമമുള്ളൂ.

ഗോൾഡൻ വിസ സംവിധാനം വിപുലീകരിക്കാനും നടപടിയുണ്ടാകും. പുതിയ തൊഴിലന്വേഷകർക്കും പ്രൊഫഷണലുകൾക്കും മികച്ച സാധ്യതകളാണ് ഇതിലൂടെ ലഭിക്കുക. പ്രതിമാസം 30000 ദിർഹത്തിൽ അധികം വേതനമുള്ള പ്രൊഫഷണലുകൾക്ക് ഗോൾഡൻ വിസ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കും. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ്‌ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂമിന്റെ അംഗീകാരത്തോടെയുള്ള ഭേദഗതികൾ യുഎഇ ഗവൺമെന്റ് മീഡിയ ഓഫിസാണ് വ്യക്‌തമാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകളെ കൂടുതലായി യുഎഇയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

Most Read: സുബൈർ വധക്കേസ്; മൂന്ന് പേരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE