ഇന്ത്യയിൽ നിന്നുള്ളവർക്ക് പ്രവേശനവിലക്ക് നീട്ടി യുഎഇ

By Team Member, Malabar News
uae
Ajwa Travels

അബുദാബി : ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. മെയ് 14ആം തീയതി വരെയാണ് വിലക്ക് നീട്ടിയത്. ഈ മാസം 25ന് ഏർപ്പെടുത്തിയ വിലക്ക് മെയ് 4ആം തീയതി അവസാനിക്കാനിരുന്ന സാഹചര്യത്തിലാണ് വിലക്ക് വീണ്ടും നീട്ടിയത്.

നിലവിൽ ഇന്ത്യയിലെ കോവിഡ് വ്യാപനം വലിയ രീതിയിൽ ഉയർന്നതിനെ തുടർന്നാണ് യുഎഇയിലേക്ക് നേരിട്ടുള്ള പ്രവേശനം വിലക്കിയത്. യുഎഇ ദേശീയ ദുരന്ത നിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നത്. കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യ വഴി യാത്ര ചെയ്‌ത ട്രാന്‍സിറ്റ് യാത്രക്കാരെയും യുഎഇയിലേക്കുള്ള വിമാനത്തിൽ പ്രവേശിപ്പിക്കില്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. അതേസമയം തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള കാർഗോ വിമാനങ്ങൾക്ക് ഈ വിലക്ക് ബാധകമല്ല.

Read also : ഇന്ത്യയെ സഹായിക്കാനുള്ള അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനം; സ്വാഗതം ചെയ്‌ത്‌ ലോകബാങ്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE