യുക്രൈൻ ആക്രമണം; റഷ്യൻ ടിവി ഷോകൾ പിൻവലിക്കാൻ ഒരുങ്ങി നെറ്റ്ഫ്ളിക്‌സ്

By Staff Reporter, Malabar News
netflix
Ajwa Travels

ന്യൂയോർക്ക്: തങ്ങളുടെ ഒടിടി പ്ളാറ്റ്‌ഫോമില്‍ നിന്ന് റഷ്യന്‍ ടിവി ഷോകള്‍ പിന്‍വലിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി നെറ്റ്ഫ്‌ളിക്‌സ് രംഗത്ത് എത്തിയിരിക്കുന്നത്.

റഷ്യയുടെ 20ഓളം ടിവി ഷോകളാകും നെറ്റ്ഫ്‌ളിക്‌സ് ഒഴിവാക്കുക. നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നാണ് സൂചന. നിലവില്‍ റഷ്യയില്‍ നെറ്റ്ഫ്‌ളിക്‌സിന് പത്ത് ലക്ഷം വരിക്കാര്‍ മാത്രമാണുള്ളത്.

യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയുടെ മാദ്ധ്യമ വിഭാഗങ്ങളെ പിന്തുണക്കാനാവില്ലെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം മെയിലാണ് റഷ്യയുടെ ടിവി ഷോ ആദ്യമായി നെറ്റ്ഫ്‌ളിക്‌സിലെത്തുന്നത്.

അതിനാല്‍ തന്നെ റഷ്യയില്‍ നിലവില്‍ നെറ്റ്ഫ്‌ളിക്‌സിന് ജീവനക്കാരില്ല. നേരത്തെ ഫേസ്ബുക്ക് അടക്കമുള്ള കമ്പനികളും സമാന തീരുമാനവുമായി രംഗത്ത് വന്നിരുന്നു.

Read Also: തിരുവല്ലം കസ്‌റ്റഡി മരണം; കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE