തിരുവല്ലം കസ്‌റ്റഡി മരണം; കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട്

By Team Member, Malabar News
heart Attack Is The Reason Of Death Of Suresh In Thiruvallam Custody Death
Ajwa Travels

തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. എന്നാൽ ഹൃദയാഘാതത്തിന്റെ കാരണം അറിയാൻ കൂടുതൽ പരിശോധന ഫലം കൂടി വരണമെന്ന് ഡോക്‌ടർമാർ വ്യക്‌തമാക്കി. ഇന്നലെ 11.30ഓടെയാണ് തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിഞ്ഞിരുന്ന സുരേഷ് ആശുപത്രിയിൽ വച്ച് മരിച്ചത്.

തിരുവല്ലം ജഡ്ജികുന്നിൽ സ്‌ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്‌ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉള്‍പ്പടെ 5 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് സുരേഷിനെ ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു എന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്‌. എന്നാൽ ലോക്കപ്പ് മർദ്ദനമാണ് മരണകാരണമെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപണം ഉന്നയിച്ചു.

ആരോപണങ്ങൾ ഉയർന്നതോടെ സബ് കളക്‌ടറുടെയും മജിസ്‌ട്രേറ്റിന്റേയും നേതൃത്വത്തിൽ ഇൻക്വിസ്‌റ്റ് നടത്തിയ ശേഷമാണ് മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്‌തത്‌. മ‍ർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് മാറും. സുരേഷിന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം ശാന്തികവാടത്തിൽ സംസ്‌കരിച്ചു.

Read also: പ്രായ പൂർത്തിയാവാത്ത മകൻ വാഹനം ഓടിച്ചു; രക്ഷാകർത്താവിന് തടവും പിഴയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE