ഭരണഘടനാ വിരുദ്ധ പരാമർശം; സജി ചെറിയാനെതിരെ കേസെടുത്തു

By Trainee Reporter, Malabar News
saji-cheriyan
Ajwa Travels

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശം നടത്തി മന്ത്രിസ്‌ഥാനം രാജിവെച്ച സജി ചെറിയാനെതിരെ പോലീസ് കേസെടുത്തു. കീഴ്‌വായ്‌പൂർ പോലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

സജി ചെറിയാന്റെ പ്രസംഗത്തിൽ കേസെടുക്കാൻ കീഴ്‌വായ്‌പൂർ സ്‌റ്റേഷൻ ഹൗസ് ഓഫിസർക്ക് തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്‌ളാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഉത്തരവ് നൽകിയിരുന്നു. കൊച്ചി സ്വദേശിയായ ബൈജു നോയൽ നൽകിയ ഹരജിയിലാണ് നടപടി. തിരുവല്ല ഡിവൈഎസ്‌പി ടി രാജപ്പൻ റാവുത്തറിനാണ് അന്വേഷണ ചുമതല. കേസിൽ വേദിയിൽ ഉണ്ടായിരുന്ന എംഎൽഎമാരായ മാത്യു ടി തോമസ്, പ്രമോദ് നാരായണൻ എന്നിവരുടെ മൊഴിയെടുക്കും.

പരാതിയുടെ ഉള്ളടക്കവും പ്രസംഗത്തിന്റെ സിഡിയും പബ്ളിക് പ്രോസിക്യൂട്ടർക്ക് നിയമോപദേശത്തിനായി കൈമാറിയിട്ടുണ്ടെന്നും ടി രാജപ്പൻ റാവുത്തർ പറഞ്ഞു. അതിനിടെ, പ്രസംഗത്തിന്റെ പൂർണരൂപം ലഭിച്ചാൽ മാത്രമേ നിയമോപദേശം നൽകാൻ കഴിയുള്ളൂവെന്ന് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടർ എസി ഈപ്പൻ പോലീസിനെ അറിയിച്ചിട്ടുണ്ട്.

നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികളിലേക്ക് കടക്കാനായിരുന്നു പോലീസിന്റെ തീരുമാനം. വിവാദ പ്രസംഗത്തിന്റെ പേരിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് വേറെ ഒമ്പത് പരാതികൾ കൂടി ഡിവൈഎസ്‌പിക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജിവെക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്‍.

Most Read: കനത്ത മഴ; സംസ്‌ഥാനത്ത് ഒരു മരണം കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE