യുപി നിയമസഭാ തിരഞ്ഞെടുപ്പ്; മായാവതി മൽസരിക്കില്ല

By News Bureau, Malabar News
Mayavathi_Malabar news
Ajwa Travels

ഡെൽഹി: ബിഎസ്‌പി അധ്യക്ഷ മായാവതി ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മായാവതി നേതൃത്വം നൽകും. കൂടുതൽ എംഎൽഎമാർ രാജിവെക്കുമെന്ന് സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് നടപടി.

ബിഎസ്‌പി ജനറൽ സെക്രട്ടറിയും എംപിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ മായാവതിയും താനും മൽസരിക്കില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്‌പിയോ ബിജെപിയോ അധികാരത്തിൽ വരില്ലെന്നും ബിഎസ്‌പി ആയിരിക്കും സർക്കാർ രൂപീകരിക്കുകയെന്നും സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.

അതേസമയം ഉത്തർപ്രദേശിൽ ബിഎസ്‌പിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ആരെന്ന്‌ ജനറൽ സെക്രട്ടറി വ്യക്‌തമാക്കിയില്ല.

Most Read: വധഭീഷണി കേസ്; ദിലീപിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE