മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടരുത്; യുപി സർക്കാർ

By Syndicated , Malabar News
Yogi adithya nath_Malabar News
Ajwa Travels

ലഖ്​നൗ: നവരാത്രി, റമദാൻ ആഘോഷങ്ങൾ വരാനിരിക്കെ മത കേന്ദ്രങ്ങളിൽ അഞ്ചിലധികം ആളുകൾ ഒത്തുകൂടുന്നതിന്​ നിയന്ത്രണം ഏർപ്പെടുത്തി യുപി സർക്കാർ. കോവിഡ്​ പ്രതിരോധം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ്​ തീരുമാനം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ലഖ്​നൗവിലെ ലോക്​ഭവനിൽ ശനിയാഴ്‌ച രാത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ്​ തീരുമാനം കൈക്കൊണ്ടത്​.

4000 ഐസിയു കിടക്കകൾ ഒരുക്കാനുള്ള ക്രമീകരണങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി. ശനിയാഴ്‌ച സംസ്‌ഥാനത്ത്‌ 12,787 പേർക്കാണ്​ പുതുതായി രോഗം സ്‌ഥിരീകരിച്ചത്​. 48 പേർ മരിക്കുകയും ചെയ്‌തു.

Read also: ജമ്മു കശ്‌മീരില്‍ രണ്ട് ഏറ്റുമുട്ടലുകൾ; അഞ്ച് ഭീകരരെ വധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE