‘പഴേ ഗുണ്ടകളെ കളിയാക്കരുതേ…’; ‘ഉപചാരപൂർവ്വം ഗുണ്ടജയൻ’ റിലീസ് പ്രഖ്യാപിച്ച് ദുൽഖർ

By News Bureau, Malabar News
Upacharapoorvam GundaJayan movie
Ajwa Travels

പ്രേക്ഷകപ്രിയ താരം സൈജു കുറുപ്പ് ടൈറ്റിൽ റോളിൽ എത്തുന്ന ‘ഉപചാരപൂർവ്വം ഗുണ്ടജയൻ‘ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2022 ജനുവരി 28ന് ചിത്രം തിയേറ്ററുകളിൽ എത്തും. സിനിമയുടെ നിർമാതാവ് കൂടിയായ നടൻ ദുൽഖർ സൽമാൻ ആണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ റിലീസ് തീയതി പുറത്തുവിട്ടത്.

‘നമ്മുടെ ഗുണ്ടജയന്റെ വീട്ടിലെ അടിപൊളി കല്യാണം കൂടി പൊട്ടിച്ചിരിച്ച് തിരികെ മടങ്ങാൻ തിയറ്ററുകളിലേക്ക് പോരേ. 2022 ജനുവരി 28 മുതൽ. പിന്നെ ഗുണ്ടജയൻ എന്റെ കൂട്ടുകാരനായതു കൊണ്ട് പറയുവല്ല കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴേ ഗുണ്ടകളെ കളിയാക്കരുതേ..!’ ദുൽഖർ പോസ്‌റ്റിൽ കുറിച്ചു.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

അരുണ്‍ വൈഗയാണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്. രാജേഷ് വര്‍മയുടേതാണ് തിരക്കഥ. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെൻസിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ ചിത്രത്തിലൂടെ നിര്‍മാണ രംഗത്ത് നിന്ന് വിതരണ രംഗത്തേക്കും ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍ ഫിലിംസ് കടന്നിരിക്കുകയാണ്.

സൈജുവിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഇവർക്ക് പുറമെ ജോണി ആന്റണി, ഗോകുലൻ, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

Most Read: ഐഎസ്എൽ; വിജയം തുടരാൻ മഞ്ഞപ്പട, എതിരാളി ജംഷഡ്‌പൂർ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE