കെ-റെയിൽ; തരൂർ മുഖ്യമന്ത്രിയുടെ അംബാസിഡറെന്ന് വി മുരളീധരൻ

By Syndicated , Malabar News
shashi-tharoor
Ajwa Travels

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള പിണറായി വിജയന്റെ പുതിയ അംബാസിഡറാണ് ശശിതരൂരെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട കോൺഗ്രസ് നയത്തെ ശശി തരൂര്‍ എംപി അനുകൂലിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരിഹാസം.

ഒരു വശത്ത് പദ്ധതിയെ എതിര്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസ് മറുവശത്ത് വേട്ടക്കാരനൊപ്പം ഓടുന്ന ഇരട്ട സമീപമാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

തരൂരിനോട് വിശദീകരണം ചോദിക്കാതെ അദ്ദേഹത്തിന്റെ നിലപാട് തിരുത്തിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. നിലപാട് തിരുത്തിയില്ലെങ്കില്‍ തുടര്‍ന്ന് എന്ത് ചെയ്യുമെന്ന് ജനങ്ങളോട് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും മുരളീധരന്‍ പറഞ്ഞു.

Read also: ഗുര്‍നാം ഛാദുനി രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചു; പഞ്ചാബ് തിരഞ്ഞെടുപ്പിൽ മൽസരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE