കൊച്ചി: എറണാകുളത്ത് വാക്‌സിൻ വിതരണം ഇന്നു കൂടി മാത്രമേ നടക്കുകയുള്ളൂവെന്ന് എറണാകുളം ഡിഎംഒ എംകെ കുട്ടപ്പൻ പറഞ്ഞു. കുറഞ്ഞ കേന്ദ്രങ്ങളിൽ മാത്രമായിരിക്കും വാക്‌സിൻ വിതരണം ഉണ്ടായിരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
“സ്‌റ്റോക്ക് ഉണ്ടായിരുന്ന വാക്‌സിൻ തീർന്നിരിക്കുകയാണ്. സ്‌റ്റോക്ക് ലഭിക്കാതെ ഇനി വാക്‌സിൻ വിതരണം നടക്കില്ല. ജില്ലയിൽ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ തുടർന്നാൽ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടാകും. ബെഡ് ക്ഷാമം പരിഹരിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്,”- ഡിഎംഒ വ്യക്‌തമാക്കി.
അതേസമയം, കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ എറണാകുളം ജില്ലയില്‍ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. കടകളും വാണിജ്യ സ്‌ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂ. ഹോട്ടലുകളില്‍ പാഴ്‌സൽ മാത്രം അനുവദിക്കും. സിനിമ തിയേറ്ററുകൾ അടച്ചിടണമെന്നും ജില്ലാ കളക്‌ടർ ഉത്തരവിട്ടു.
വിവാഹവും മരണാനന്തര ചടങ്ങളുകളും കോവിഡ് പോര്‍ട്ടലില്‍ രജിസ്‌റ്റർ ചെയ്യണം. വിവാഹത്തിന് 30 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം. ആളുകള്‍ കൂടിച്ചേരുന്ന മറ്റ് ചടങ്ങുകള്‍ക്ക് അനുമതിയില്ല.
Also Read: പ്ളാസ്‌മാ ദാനം; വെബ് പോര്‍ട്ടല്‍ തയാറാക്കി ഡിവൈഎഫ്ഐ; രക്‌തദാന ക്യാംപയിനും സംഘടിപ്പിക്കും