കൊച്ചി: സംസ്‌ഥാനത്തെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹരജികളും കോടതി സ്വമേധയാ എടുത്ത ഹരജിയുമാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.
സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ ലഭിക്കുമ്പോള്‍ സംസ്‌ഥാനത്തിന് എന്തുകൊണ്ട് വാക്‌സിന്‍ ലഭിക്കുന്നില്ല എന്ന ചോദ്യം കഴിഞ്ഞ ദിവസം ഹരജികള്‍ പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു. കൂടാതെ സ്വകാര്യ ആശുപത്രികളേക്കാള്‍ സംസ്‌ഥാന സര്‍ക്കാരുകളുടെ ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന നല്‍ണം എന്നത് സംബന്ധിച്ച് കേന്ദ്രത്തോട് നിലപാടും തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് നിലപാട് വ്യക്‌തമാക്കിയേക്കും.
Entertainment News: ‘ബനേർഘട്ട’ ജൂൺ അവസാനം ആമസോൺ പ്രൈമിലെത്തും; 4 ഭാഷകളിലെത്തുന്ന ത്രില്ലർ മൂവി