വന്ദേ ഭാരത് മിഷന്‍; ഇനി ലണ്ടനില്‍ നിന്ന് നേരിട്ട് കൊച്ചിയിലെത്താം.

By Team Member, Malabar News
Malabarnews_vandebharathmission
Representational image
Ajwa Travels

കൊച്ചി : കോവിഡ് കാലത്ത് ലണ്ടനില്‍ നിന്നുള്ള മലയാളികള്‍ക്ക് ഇനി നേരിട്ട് കേരളത്തിലെത്താം. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് ആദ്യമായി വിമാന സര്‍വീസ് ആരംഭിക്കുന്നത്. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക് മേയറും മലയാളിയുമായ ടോം ആദിത്യന്റെയും ലണ്ടനിലെ സോളിസിറ്ററും മലയാളിയുമായ ഷൈമ അമ്മാളിന്റെയും പ്രത്യേക ഇടപെടലിന്റെ ഭാഗമായാണ് സര്‍വീസ് ആരംഭിക്കുന്നത്.

വന്ദേഭാരത് മിഷന്റെ ഭാഗമായി മുംബൈ, ഡല്‍ഹി എയര്‍പ്പോര്‍ട്ടുകളില്‍ നിന്നും വിമാന സര്‍വീസ് നടത്തിയിരുന്നു. കേരളത്തിലേക്കുള്ള യാത്രക്കാര്‍ ഇവിടെ എത്തിയതിന് ശേഷമാണ് കേരളത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നത്. കോവിഡ് വ്യാപനം മിക്ക സംസ്ഥാനങ്ങളിലും രൂക്ഷമായ അന്തരീക്ഷത്തില്‍ കേരളത്തിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഇതുമൂലം രോഗബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

എയര്‍ ഇന്ത്യ ഓഗസ്റ്റ് 28 മുതലാണ് ലണ്ടനിലേക്ക് സര്‍വീസ് നടത്തുന്നത്. ഇത് ഓഗസ്റ്റ് 29 തിരികെ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് മടങ്ങും. പിന്നീട് സെപ്റ്റംബര്‍ 4, 11, 18, 25 എന്നീ തീയതികളിലും എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. മലയാളിയായ ടോം ആദിത്യ വര്‍ഷങ്ങളായി ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തിച്ചിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിനും, വ്യോമയാന മന്ത്രാലയത്തിനും, ഇന്ത്യന്‍ ഹൈക്കമ്മീഷനും, എയര്‍ ഇന്ത്യക്കും കത്തയച്ചിരുന്നു. ലണ്ടനിലെ സോളിസിറ്ററായ ഷൈമ അമ്മാള്‍ കേരള ഹൈക്കോടതിയില്‍ ലണ്ടനിലേക്ക് കൊച്ചിയില്‍ നിന്നും വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ തങ്ങളുടെ പ്രയത്‌നം ഫലം കണ്ട സന്തോഷത്തിലാണ് ടോം ആദിത്യയും ഷൈമ അമ്മാളും.

കോവിഡിന് ശേഷവും ലണ്ടനില്‍ നിന്ന് സ്ഥിരമായി കൊച്ചിയിലേക്ക് വിമാന സര്‍വീസ് നടത്താനായി പ്രയത്‌നിക്കുമെന്നും ടോം വ്യക്തമാക്കി. നേരിട്ടുള്ള വിമാന സര്‍വീസ് നിരവധി മലയാളികള്‍ക്ക് വലിയ സഹായകരമാകുമെന്നും വാണിജ്യപരമായ നിരവധി സാധ്യതകള്‍ ഇതുമൂലം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE