ജിദ്ദ : വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരാനായി ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിന്റെ ഏഴാം ഘട്ടം പ്രഖ്യാപിച്ചു. ഏഴാം ഘട്ടത്തില്‍ ജിദ്ദയില്‍ നിന്നുള്ള വിമാന സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി ഒക്ടോബര്‍ 11 മുതല്‍ 22 വരെയുള്ള തീയതികളില്‍ എയര്‍ ഇന്ത്യ ഒന്‍പത് വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ദൗത്യത്തിന്റെ ഭാഗമായി ഒക്ടോബര്‍ 12, 16, 19 തീയതികളില്‍ ജിദ്ദയില്‍ നിന്നും മുംബൈ വഴി കോഴിക്കോടേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയില്‍ ഒരു മണിക്കൂര്‍ താല്‍ക്കാലിക സ്റ്റോപ്പ് മാത്രമായിരിക്കും എന്നും കോഴിക്കോടേക്ക് എത്തേണ്ട ആളുകള്‍ക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കില്ല എന്നും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അതിനാല്‍ തന്നെ കോഴിക്കോടേക്ക് ഉള്ള യാത്രക്കാര്‍ക്ക് മുംബൈ വിമാനത്താവളത്തില്‍ പുറത്തിറങ്ങേണ്ടി വരില്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ വൈകുന്നേരം 5.10 ന് ജിദ്ദയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ പുലര്‍ച്ചെ 12.25 ന് മുംബൈയിലും തുടര്‍ന്ന് 3.20 ന് കോഴിക്കോടും എത്തും.
കൂടാതെ ഒക്ടോബര്‍ 11, 14, 18, 21 തീയതികളില്‍ ജിദ്ദയില്‍ നിന്നും ഡെല്‍ഹി വഴി ലക്നൗലേക്കും 15,22 തീയതികളില്‍ ഹൈദരാബാദ് വഴി മുംബൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസുകള്‍ നിശ്ചയിച്ചിട്ടുണ്ട്. നാട്ടിലെത്താനായി ഇന്ത്യന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത ആളുകള്‍ എയര്‍ ഇന്ത്യ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് വാങ്ങണം. മറ്റ് ട്രാവല്‍ ഏജന്‍സികള്‍ വഴി ടിക്കറ്റ് വിതരണത്തെ ചെയ്യില്ല എന്നും ആദ്യം എത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തില്‍ ആയിരിക്കും ടിക്കറ്റ് വിതരണത്തെ ചെയ്യുക എന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.
Read also : രൂപം മാറി വാട്സ്ആപ്പിലെ സെര്‍ച്ച് ഓപ്ഷനുകള്‍