വിനയ് ഫോർട്ടും അനു സിത്താരയും ഒരുമിച്ച് ‘വാതിൽ’; ചിത്രീകരണം തുടങ്ങി

By Team Member, Malabar News
vathil
Ajwa Travels

വിനയ് ഫോർട്ട്, അനു സിത്താര എന്നിവർ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്ന ‘വാതിൽ’ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ഫോട്ടോകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷംനാദ് ഷബീർ ആണ് തിരക്കഥ ഒരുക്കുന്നത്. കൃഷ്‌ണ ശങ്കർ, സുനില്‍ സുഖദ, ഉണ്ണിരാജ്, രചനാ നാരായണന്‍കുട്ടി, അജ്‌ഞലി നായര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. സിനിമയുടെ പ്രമേയം എന്താണെന്ന് അണിയറ പ്രവർത്തകർ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.

സ്‍പാര്‍ക്ക് പിക്ച്ചേഴ്‍സിന്റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവര്‍ ആണ് ചിത്രം നിർമിക്കുന്നത്. മനേഷ് മാധവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ബി കെ ഹരിനാരായണന്‍ ഗാനരചനയും സൈജോ ജോണ്‍ സംഗീത സംവിധാനവും നിർവഹിക്കുന്നു.

Read also : ദുഷ്യന്തനാകാൻ ദേവ് മോഹൻ; സാമന്തക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE